നാല് ക്രയോജെനിക് കണ്ടെയ്നറുകളുമായി ഇന്ത്യൻ വ്യോമസേന വിമാനമെത്തി.. സഹായഹസ്ഥവുമായി സിങ്കപ്പൂർ:
COVID: IAF airlifts empty oxygen containers from Singapore:
ഡല്‍ഹി:കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂര്‍. ദ്രവീകൃത ഓക്സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്നറുകൾ നല്കി സിംഗപ്പൂര്‍. സിംഗപ്പൂരില്‍ നിന്നും കയറ്റി അയച്ച ക്രയോജെനിക് കണ്ടെയ്നറുകളുമായി ഇന്ത്യൻ വ്യോമസേന വിമാനം ഇന്ത്യയിലെത്തി.
കണ്ടെയ്നറുകള്‍ വഹിച്ചുള്ള വിമാനങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പനാഗഡ് വ്യോമതാവളത്തില്‍ എത്തിയത്. ഇതോടെ വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകും.
ഓക്സിജന്‍ ലഭ്യതയ്ക്കായി ജര്‍മ്മനിയില്‍ നിന്നും 23 മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ എത്തിക്കാനും തീരുമാനമായിട്ടുണ്ട്.
ഓക്സിജന്‍ ലഭ്യതക്കുറവ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ റഷ്യയും ചൈനയും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഓസ്ട്രേലിയയും ഫ്രാന്‍സും ഇംഗ്ലണ്ടും കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.