പനാജി: ഇന്ത്യയുടെ തദ്ദേശീയ ലഘു പോര് വിമാനമായ തേജസ് … വിമാനവാഹിനി കപ്പലുകളിലെ ലാന്‍ഡിംഗ് സംവിധാനാമായ .അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. ഗോവയിലെ ഐ എന്‍ എസ് ഹന്‍സയില്‍ വെച്ചാണ് തേജസ് വിമാനത്തിന്റെ അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇന്ത്യന്‍ നാവിക സേനാ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണിത്.വിമാനം പറന്നിറങ്ങുമ്പോള്‍ കപ്പലിൽ ശക്തമായ ഇരുമ്പ് വടങ്ങള്‍ വിമാനത്തില്‍ കുടുക്കി വിമാനത്തെ പിടിച്ച് നിര്‍ത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാന്‍ഡിംഗ്.ഇപ്പോൾ കരയില്‍ നിന്നുള്ള പരീക്ഷണമാണ് വിജയകരമായത്. അധികം വൈകാതെ നാവിക സേനാ വിമാനവാഹിനിക്കപ്പലുകളിലും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും.
കമ്മോഡര്‍ ജെ മൗലങ്കാര്‍, ക്യാപ്റ്റന്‍ ശിവനാഥ് ധാഹിയ, കമാന്‍ഡര്‍ ജെ ഡി റത്തൂരി എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. എ. ഡി. എ, എച്ച്. എ. എല്‍, ഡി. ആര്. ഡി. ഒ, സി. എസ്. ഐ. ആര് ലാബ്സ് എന്നിവരും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു.യു എസ് എ, ബ്രിട്ടണ്, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളാണ് അറസ്റ്റ് ലാന്‍ഡിംഗ് എന്ന സാങ്കേതിക വിദ്യ പരീക്ഷിച്ചിട്ടുള്ളത്.