രാഷ്ട്രീയക്കാരൻ എന്നതിലുപരി നിയമജ്ഞന്, കവി, എഴുത്തുകാരന്, പ്രാസംഗികന് എന്നീ നിലകളിലും ഒരുപോലെ വ്യക്തിപ്രഭാവമുള്ള നേതാവാണ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
ചെങ്ങന്നൂർ വെണ്മണി ഗ്രാമത്തിൽ വി.ജി. സുകുമാരന്‍ നായരുടെയും ഭവാനി അമ്മയുടെയും മകനായി ജനനം. വെണ്മണി മാര്‍ത്തോമ സ്കൂള്‍, പന്തളം എന്‍എസ്എസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. നിയമ വിദ്യാര്‍ത്ഥിയായി കോഴിക്കോട്ടെത്തിയപ്പോള്‍ എബിവിപിയുടെ അമരക്കാരനായി. ഭാരതീയ ജനസംഘത്തിന്റെ ദേശീയസമ്മേളനം 1967ല്‍ കോഴിക്കോട് നടക്കുമ്പോള്‍ അതിന്റെ വാളണ്ടിയറായി എത്താന്‍ കഴിഞ്ഞതോടെ ദീനദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവ ദര്‍ശനത്തിലേക്ക് അദ്ദേഹം നയിക്കപ്പെട്ടു.
അടിയന്തരാവസ്ഥയില്‍ ലോക്സംഘര്‍ഷ സമിതിയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന കണ്‍വീനറായിരുന്നു. പിന്നീട് ബിജെപിയുടെ നിരവധി ചുമതലകള്‍ വഹിച്ചു. സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായി. നൂറോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററായിരുന്നു. നിരവധി പത്രങ്ങളില്‍ കോളമിസ്റ്റുമാണ്. ഇതിനകം വ്യത്യസ്ത മേഖലകളില്‍ നിന്ന് 27 ലധികം പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്
രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കീഴ്ക്കോടതി മുതല്‍ പരമോന്നത കോടതികളില്‍ വരെ കേസുകളില്‍ ഹാജരാകുന്ന അദ്ദേഹം 120 ഓളം പേരെ ജൂനിയര്‍ അഭിഭാഷകരായി വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഏതാനും പേര് ഇന്ന് ജഡ്ജിമാരാണ്. അഡ്വ. റീത്തയാണ് ഭാര്യ. മക്കള്‍: അഡ്വ. അര്ജ്ജുന് ശ്രീധര്‍, ഡോ. ആര്യ അരുണ്‍. മരുമക്കള്‍: ജിപ്സ അര്ജ്ജുന്, അഡ്വ. അരുണ്‍ കൃഷ്ണന്.courtesy; janam
മിസോറാമിന്റെ പതിനഞ്ചാമത് ഗവർണറായി നിയമിതനായ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയ്ക്ക് കലാധ്വനി ന്യൂസിന്റെ ആശംസകൾ…