നിര്‍ഭയാ കേസ്; ഓരോ പ്രതിയെയും തൂക്കിലേറ്റുന്നതിന് 20000 രൂപ വീതം പ്രതിഫലം :
ന്യൂഡല്‍ഹി: നിര്‍ഭയാ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. വധശിക്ഷ നടപ്പിലാക്കുന്ന ആരാച്ചാര്‍ പവന് ജല്ലാദ് തിഹാര്‍ ജയിലിലെത്തി. ഓരോരുത്തരേയും തൂക്കിലേറ്റുന്നതിന് 20000 രൂപ വീതം പ്രതിഫലം നല്‍കുമെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.. പ്രതികളെ തൂക്കിലേറ്റുന്നതിന് മൂന്ന് ദിവസം മുന്‍പ് ഹാജരാകണമെന്ന് ജയില്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് പവന് ജല്ലാദ് ഇന്നലെ ജയിലിലെത്തിയത്.
നാലു പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നതിനായി തിഹാര്‍ ജയിലില്‍ പ്രത്യേക കഴുമരമാണ് ഒരുക്കിയിരിക്കുന്നത്.
മാര്‍ച്ച് 20 ന് രാവിലെ 5.30 നാണ് നിര്‍ഭയാ കേസ് പ്രതികളായ അക്ഷയ് കുമാര്‍ സിംഗ്, മുകേഷ് കുമാര്‍ സിംഗ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരെ തൂക്കിലേറ്റുന്നത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പ്രതികളുടെ മരണ വാറണ്ട് പുറപ്പെടുവിച്ചത്..