നിലവാരമുള്ള വിമാനത്താവളം ജനങ്ങളുടെ ആവശ്യം ..രാജ്യത്തിന്റെയും:
നിലവാരമുള്ള വിമാനത്താവളമെന്നത് യാത്രക്കാരുടെ ആവശ്യമാണ്. അതുകൊണ്ടു തന്നെ അത് ജനങ്ങളുടെ ആവശ്യമാകുന്നു. ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തന നടത്തിപ്പ് ,വികസനം തുടങ്ങിയ കാര്യങ്ങളിൽ ഗുണപാരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി വിമാനത്താവളം 50 വർഷത്തെ കാലാവധിക്ക് സ്വകാര്യ ഏജൻസിക്ക് നല്കിയതിലുള്ള മുറവിളിയും നിസ്സഹകരണവും കേരളം സർക്കാർ ഉയർത്തിക്കഴിഞ്ഞു. സ്വർണ്ണക്കടത്ത് തൊട്ട് നിരവധി ആരോപണങ്ങളിൽ ഇന്ന് തലയൂരാൻ പാടുപെടുന്ന സർക്കാരിന് പ്രതിഷേധിക്കാൻ ഇതൊരു കച്ചിൽ തുരുമ്പായെന്നു മാത്രം.
അതിനു ശശി തരൂർ M P യുടെ വാക്കുകൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.തിരുവനന്തപുരം എയർപോർട്ട് ഈ മാതൃകയിലേക്ക് മാറുന്നതോടെ തിരുവനന്തപുരം നഗരത്തിനാണ് വികസനം ഉണ്ടാകുന്നത്.അതിനു വേണ്ടിയാണ് ശശി തരൂർ തിരഞ്ഞെടുപ്പിൽ നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ മറ്റെല്ലാ എയർ പോർട്ടുകളും സ്വകാര്യ മേഖലയിൽ വളരുമ്പോൾ തിരുവനന്തപുരത്തിന്റെ വികസനത്തിന് പുറം തിരിയുന്ന സമീപനം എന്തിനാണ് എന്നും അദ്ദേഹം ചോദിക്കുന്നു.
ഇവിടെ വിമാനത്താവളവും വിമാനയാത്രയും വിട്ടിട്ട് K S R T C യുടെ കാര്യം ഒന്നെടുക്കുക. ജനങ്ങൾക്ക് അതൊരനുഗ്രഹമാണോ…? അല്ലെ ..അല്ല എന്ന് പറയുന്നവരാണധികവും.ഇത് പോലും ലാഭകരമാക്കാനാവാത്ത അവസ്ഥയിൽ അതിനെ മാറ്റി ഗുണപരമാക്കാനുള്ള ഏത് ശ്രമവും നല്ലതെന്ന് കാണേണ്ടതിനു പകരം , വിമാനത്താവള വിഷയത്തിൽ അലങ്കോലമുണ്ടാക്കുന്നത് ശരിയല്ലെന്നാണ് ജനങ്ങളുടെ പ്രതികരണം.news desk kaladwani
.