ജോധ്പൂര്‍: നീതി എന്നത് പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ. നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു. ജോധ്പൂരില്‍ രാജസ്ഥാന് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമെന്നാണ് വിലയിരുത്തല്‍.കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതികഠിനമായ വേദനയിലൂടെയും മാനസിക സംഘര്ഷത്തിലുടെയുമാണ് രാജ്യത്തെ സ്ത്രീകള്‍ കടന്നു പോകുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.courtsy..Janam: