നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ബാങ്കിനെതിരെയുള്ള ആരോപണം;ക്രിമിനൽ മാനനഷ്ട്ടക്കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്:

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ബാങ്കിനെതിരെയുള്ള ആരോപണം;ക്രിമിനൽ മാനനഷ്ട്ടക്കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്:

ക്രിമിനൽ മാനനഷ്ട്ടക്കേസിൽ രാഹുൽ ഗാന്ധിയോട് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെതിരെ ഉന്നയിച്ച ആരോപണത്തിന്മേൽ ബാങ്ക് നൽകിയ കേസിലാണ് കോടതിയുത്തരവ്.രാഹുൽ ഗാന്ധിയും കോൺഗ്രസിലെ രൺദീപ് സിംഗ് സുർജേവാലയും ബാങ്കിനെതിരെ അടിസ്ഥാന രഹിതമായ അഴിമതി ആരോപണം ഉന്നയിച്ച് വെന്നാണ് പരാതി.നോട്ട് അസാധുവാക്കലിന് ശേഷമുള്ള അഞ്ച് ദിവസങ്ങളിൽ ബാങ്ക് 745 .59 കോടി രൂപ മാറ്റി നൽകിയെന്നായിരുന്നു ആരോപണം . ജൂലായ് 12 ന്ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. അന്നാണ് സുർജേവാലയും ഹാജരാകേണ്ടത്.