ഉദ്ദംപൂര്‍: നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കെ ജെ എസ് ധില്ലന്, ലഫ്റ്റനന്റ് ജനറല്‍ സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇന്തോ പാക് നിയന്ത്രണരേഖയില്‍ എത്തി സുരക്ഷാ സംവിധാനങ്ങളെല്ലാം നിരീക്ഷിച്ചു. നിയന്ത്രണ രേഖയില്‍ എപ്പോഴും അതീവ ജാഗ്രത പുലര്‍ത്തി രാജ്യത്തെ ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ജവാന്മാരെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യ വിരുദ്ധ ശക്തികളുടെയും ശത്രുക്കളുടെയും ആക്രമണത്തില്‍ നിന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം സൈനികര്‍ക്ക് മു്ന്നറിയിപ്പ് നല്കി. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സന്നദ്ധരായിരിക്കണമെന്നും അദ്ദേഹം സൈനികര്‍ക്ക് മുന്നറിയിപ്പ് നല്കി.കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്റെ ഭാഗത്ത് നിന്നും നിരന്തരം പ്രകോപനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ കശ്മീരിലെത്തി സുരക്ഷാ സംവിധാനങ്ങള്‍ നിരീക്ഷിച്ചത്.courtesy..janam