പട്ടാളക്കാരനെ പട്ടിയെ തല്ലുന്നതുപൊലെ തല്ലിച്ചതച്ചും ,കൈവിരൽ അടിച്ചൊടിച്ചും മൃതപരുവത്തിലാക്കിയ കേരളാ പോലീസിന്റെ പിതൃ ശൂന്യ ക്രൂരതക്കെതിരെ ജസ്റ്റിസ് കെമാൽ പാഷ.
യൂണിഫോമുണ്ടായാൽ എന്ത് തോന്നിവാസവും കാണിക്കുന്ന ഇത്തരം നികൃഷ്ട പോലീസ് ജന്മങ്ങളെ ജനങ്ങൾ തെരുവിൽ കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നതെന്ന് അദ്ദേഹം പറയണമെങ്കിൽ എത്ര ഹൃദയ വേദനയാണ് അദ്ദേഹത്തിന് ഉണ്ടായിക്കാണുക.
രാജ്യത്തിന്റെ പൊതുസ്വത്താണ് ഒരു പട്ടാളക്കാരൻ.അങ്ങനെയുള്ള ഒരു പട്ടാളക്കാരനെ കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലിട്ടു പേപ്പട്ടിയെ തല്ലുന്നതിനെക്കാൾ നികൃഷ്ടമായി ഇഞ്ചിഞ്ചായി തല്ലിച്ചതക്കുകയും ,തോക്കിൽ കാഞ്ചി വലിക്കുന്ന വിരലിനെ ആ പേരും പറഞ്ഞു തല്ലിയൊടിക്കുകയും മൃതപ്രായനാക്കി ദിവസങ്ങളോളം ലോക്കപ്പിൽ കിടത്തുകയും ചെയ്ത കൊടുംക്രൂരതയ്ക്ക് അത് ചെയ്ത പോലീസ് ഭീകരരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്.ഏതോ മയക്കുമരുന്ന് കേസ് പട്ടാളക്കാരന്റെ അനുജന്റെ തലയിൽ വച്ച് കെട്ടാനുള്ള കാക്കിയിട്ട പോലീസ് ഗുണ്ടകളുടെ ശ്രമം പാളിയതിനെ തുടർന്നാണ് പട്ടാളക്കാരനെ ഈ പരുവത്തിലാക്കിയത്.പാട്ടാളക്കാർ കണ്ണിലെണ്ണയുമൊഴിച്ചു രാജ്യത്തിന്റെ മാനം കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ് പൊലീസിലെ നികൃഷ്ട ജന്മങ്ങളും അവരുടെ കുടുംബവും ഒക്കെ ഇവിടെ സമാധാനമായി കഴിയുന്നത് എന്ന് അവർ ഓർത്തിരുന്നാൽ കൊള്ളാം.
police bheekarar
നീയിനി രാജ്യത്തിന് വേണ്ടി കാഞ്ചി വലിക്കില്ല എന്ന് പറയുന്നവൻ ആരായിരിക്കണം. ഭീകരൻ..? ഇവിടെ പോലീസ് ഭീകരരെ സുഖ വാസത്തിനു സസ്‌പെൻഡ് ചെയ്തതായി പറയപ്പെടുന്നു. കനത്ത ശിക്ഷയാണ് ഇവർക്ക് നൽകേണ്ടത്. അതിനായി രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ പ്രതിഷേധത്തിലാണ്.അതുപോലെ പാട്ടാളക്കാരന്റെ ഉടുമുണ്ട് അഴിക്കാൻ ജാഗ്രത കാണിക്കുന്ന വനിതാ പോലീസ് കാർക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല.
ആംഡ് ഫോഴ്‌സിനെ പോലെയാണ് നമ്മുടെ പോലീസ് ഫോഴ്സും.കുറ്റം തെളിയിക്കാനും ,കുറ്റവാളിയെ കണ്ടെത്തുന്നതിലും ഏറ്റവും പ്രാവീണ്യമുള്ള ഫോഴ്‌സാണ് കേരള പോലീസ് എന്നതിൽ ഒരു തർക്കം വേണ്ട. അത്രയ്ക്കും നല്ലൊരു സേനയെ കരിതേക്കാൻ ഇങ്ങനെ കുറച്ചു പാഴ് ജന്മങ്ങൾ മതി.ഇത്തരക്കാരില്ലാതാകണമെങ്കിൽ ഇടതും വലതും രാഷ്ട്രീയങ്ങൾ പ്രീണനം കൈവെടിയണം. ഇല്ലെങ്കിൽ ഇതൊക്കെ ഇനിയും നാം കാണേണ്ടി വരും എന്ന് പറയാതെ വയ്യ.for kaladwani news.. R.Subhash,Rtd Indian Navy, Chief editor.