പണ്ട് പലതും പറഞ്ഞു; അന്ന് തലക്കകത്ത് ക്യാപ്‌സൂളായിരുന്നു. അതിനെല്ലാം മാപ്പ്; ഗുജറാത്തിന്റെ വികസനംഎടുത്തുകാട്ടി ഷെറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പണ്ട്  പലതും പറഞ്ഞു; അന്ന് തലക്കകത്ത് ക്യാപ്‌സൂളായിരുന്നു. അതിനെല്ലാം മാപ്പ്; ഗുജറാത്തിന്റെ വികസനംഎടുത്തുകാട്ടി  ഷെറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പണ്ട് പലതും പറഞ്ഞു; അന്ന് തലക്കകത്ത് ക്യാപ്‌സൂളായിരുന്നു. അതിനെല്ലാം മാപ്പ്; ഗുജറാത്തിന്റെ വികസനംഎടുത്തുകാട്ടി ഷെറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

തൃശ്ശൂർ: ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗുജറാത്തിന്റെ വികസനം വിളിച്ചു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്. ആരോഗ്യപ്രവർത്തകയും തൃശ്ശൂർ സ്വദേശിനിയുമായ ഷെറിൻ പി ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഗുജറാത്തിന്റെ വികസനം നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടതിലൂടെ പണ്ട് പറഞ്ഞ കാര്യങ്ങൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഷെറിൻ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി ഷെറിൻ ഗുജറാത്തിലാണ്. ഓരോ നഗരവും വികസനം കൊണ്ട് അത്ഭുതപ്പെടുത്തുന്നുവെന്നാണ് ഷെറിൻ പറയുന്നത്. ചപ്പോ ചവറോ ഇല്ലാതെ വൃത്തിയായിരിക്കുന്ന അഹമ്മദാബാദിനെ കണ്ടു. ദിനം പതിനായിരക്കണക്കിന് സഞ്ചാരികൾ വന്നു പോകുന്ന കേവാഡിയ കണ്ടു. നർമദ ബച്ചാവോ ആന്ദോളന്റെ നർമ്മദാ നദിയുടെ കരയിൽ, ലോകത്തിലേക്ക് വച്ച് ഏറ്റവും വലിയ എഞ്ചിനീയറിങ് വൈദഗ്ധ്യം നേരിൽ കണ്ടുവെന്നും ഷെറിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

സുഹൃത്തുക്കളേ മാപ്പ്!
തലയ്ക്കകത്ത് നിറക്കപ്പെട്ട ക്യാപ്‌സൂളുകളുടെ ഓളത്തിൽ ഞാൻ പണ്ട് പറഞ്ഞ, എഴുതിയ, തർക്കിച്ച സകലതിന്നും ചേർത്ത്…
കഴിഞ്ഞ ഒരാഴ്ചയായി ഗുജറാത്തിലുണ്ട്.
റയിൽ വേ ട്രാക്കിൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെ ഞാൻ കണ്ടില്ല, മറിച്ച് നേരം പുലരും മുൻപേ ഒരു തരി ചപ്പോ ചവറോ ഇല്ലാതെ വൃത്തിയിൽ ശുദ്ധമായിരിക്കുന്ന ഹൈ ടെക് നഗരത്തെ, അഹമ്മദാബാദിനെ കണ്ടു…
ചുറ്റിലും അവർ എന്തോ പുകയ്ക്കുന്നുണ്ട് നല്ല മണം പരക്കുന്നുണ്ട് മൊത്തത്തിൽ…
ഇന്ന് യാത്രകൾക്ക് ഒടുക്കം എന്നോണം ഏറെ കോളിളക്കം ഉണ്ടാക്കിയ നർമദ ബച്ചാവോ ആന്ദോളൻ ന്റെ നർമ്മദാ നദിയുടെ കരയിൽ, ലോകത്തിലേക്ക് വച്ച് ഏറ്റവും വലിയ എഞ്ചിനീയറിങ് വൈദഗ്ധ്യം നേരിൽ കണ്ടു..
സർദാർ വല്ലഭായ് പട്ടേൽ.. നെ അത് പോലെ ഒരു കൂറ്റൻ പ്രതിമയുടെ രൂപത്തിൽ ഒട്ടും രൂപ ഭാവ മാറ്റം ഇല്ലാതെ അദ്ദേഹത്തെ നേരിൽ കണ്ടാൽ എങ്ങനെയാണോ അതേ പോലെ…
നമ്മുടെ നാട്ടിൽ ഉണ്ടാക്കിയ നായനാർ മുരളി തുടങ്ങി പലതിന്റെയും കഥ നമ്മൾ നേരിൽ കണ്ടതാണ്…
ദിവസവും പതിനായിരങ്ങൾ ആണ് വരുന്നത്, തിക്കും തിരക്കും ഉണ്ടെങ്കിലും well managed and organised ആയത് കൊണ്ട് നമുക്ക് അത് അലോസരം ഉണ്ടാക്കില്ല..
മുറുക്കാൻ തുപ്പലോ മിഠായി തോലോ ഇല്ലാത്ത വടക്കേ ഇന്ത്യ ആർക്കെങ്കിലും സങ്കൽപ്പിക്കാൻ എങ്കിലും സാധിക്കുമോ ?
ഇല്ലെങ്കിൽ നിങ്ങൾ ഇവിടെ വന്ന് കാണണം, വൃത്തിയും വെടിപ്പും അമ്മാതിരിയാണ്..
35,000 പേര് വരെ വരുന്ന ദിവസങ്ങൾ ഉണ്ട്…
ആ ഇടം ആണ് ഇങ്ങനെ well maintain ആക്കിയിരിക്കുന്നത് എന്നോർക്കണം..
മൂവായിരം കോടി മുടക്കി പണിതിട്ട് 2 വർഷം കഴിഞ്ഞപ്പോളേക്കും 118 കോടിയിൽ അധികം വരുമാനം ഉണ്ടാക്കി എന്ന് തെളിവ് സഹിതം പറയുമ്പോൾ ഊഹിക്കാമല്ലോ അത് ഉണ്ടാക്കിത്തരുന്ന വരുമാനം..
കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ ‘വാദം’…
ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക ലോകത്തിൽ നമുക്ക് മാത്രം സ്വന്തം ആയുണ്ടായിട്ട് നമ്മൾ എത്ര അധമമായിട്ടാണ് അതിനെ ഇകഴ്ത്തിക്കൊണ്ടേയിരിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജയും സങ്കടവും തോന്നുന്നു…
Built and operate പരിപൂർണ്ണമായും L/T ആണ്..
വെറും പട്ടിക്കാട് ആയി കിടന്നിരുന്ന ഒരു മലഞ്ചെരിവ് നെ ലോകം മൊത്തം കൗതുകത്തോടെ നോക്കുന്ന ഒരു ഇടം ആക്കി മാറ്റാൻ കഴിഞ്ഞത് ചെറിയ ഒരു കാര്യമേ അല്ല…
പനയോല മറച്ച് മൃഗങ്ങൾക്കൊപ്പം കിടന്നിരുന്ന അവിടങ്ങളിലെ ആദിവാസി ഗോത്ര മനുഷ്യരെയെല്ലാം പുനരധിവസിപ്പിച്ചത് അവിടെയുള്ള എല്ലാ ജോലികളും അവർക്ക് തന്നെ പങ്ക് വച്ച് കൊടുത്താണ്, വഴിയോര കച്ചവടം മുതൽ ക്ലീനിങ് സെക്യൂരിറ്റി എന്ന് വേണ്ട 100% അവർ തന്നെ ഇതിന്റെ ഗുണ ഭോക്താക്കൾ..
ഇന്നവർ താമസിക്കുന്നത് അടച്ചുറപ്പുള്ള വീട്ടിൽ അന്തസോടെയാണ്…
പട്ടാളക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ ആണ്…
എനിക്കേറ്റവും പ്രിയങ്കരമായി തോന്നിയത്, 300 ഓളം വരുന്ന പിങ്ക് ഇലക്ട്രിക് ഓട്ടോ ഓട്ടിക്കുന്നത് ആദി വാസി പെൺകുട്ടികൾ ആണ്…
110? pick and drop ന്
practically possible ആയ women empowerment ഇതല്ലാതെ വേറെ എന്താണ്…
വനിതാ മതിലിൽ നിന്ന് വെയിൽ കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റൻ ആത്മാഭിമാന ബോധം ഓരോ സ്ത്രീ മുഖത്തും കാണാം…
Financial freedom അവരെ എത്ര മാറ്റിയിരിക്കുന്നു…
കാര്യങ്ങൾ ഇവിടം കൊണ്ടൊന്നും തീരുന്നില്ല, 10 ദിവസം ഞാൻ അറിഞ്ഞ ജീവിതങ്ങളുടെ നേർ ചിത്രങ്ങൾ കൂടി പറയാൻ ഉണ്ട്, പറയാൻ ഏറെ ഉണ്ട്…

News Desk Kaladwani News..8921945001