പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമം വീണ്ടും:
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ അതിക്രമം. ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കേസില്‍ ബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30) മുകളിന്‍ അന്‍സാരി (28), മുനീറുല്‍ (20)ഷക്കീബുല്‍ മണ്ഡല്‍ (23) എന്നിവർ അറസ്റ്റിലായി.
സംഭവത്തിൽ നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമങ്ങൾ നാട്ടിൽ വർദ്ധിക്കുമ്പോഴും സർക്കാർ അവരുടെ വോട്ടിനു വേണ്ടി നിസ്സംഗതയിലാണെന്നുംചൂണ്ടിക്കാട്ടുന്നു.
സംഭവത്തിനുശേഷം പ്രതികള്‍ സംസ്ഥാനം വിട്ടു പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.