പബ്ലിസിറ്റിക്ക് വേണ്ടി ലോക്ക് ഡൗണ്‍ ലംഘിച്ച് ആലത്തൂര്‍ എംപി രമ്യഹരിദാസ്:
കോഴിക്കോട്: പബ്ലിസിറ്റിക്ക് വേണ്ടി ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ആലത്തൂര്‍ എം.പി.രമ്യ ഹരിദാസ്. ആലത്തൂര്‍ പുതുക്കോട് ഗ്രാമ പഞ്ചായത്തുകളില്‍ മതമൗലികവാദ സംഘടനകളുമായി ചേര്‍ന്നാണ് സന്നദ്ധ പ്രവര്‍ത്തനം എന്ന പേരില്‍ എംപി ലോക്ക് ഡൗണ്‍ ലംഘനം നടത്തുന്നത്. കേന്ദ്ര ,സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദ്ദേശങ്ങള്‍ പാടെ അവഗണിച്ചാണ് എംപിയുടെ ലോക്ക് ഡൗണ്‍ ലംഘനം.
ഇന്നലെയാണ് ആലത്തൂര്‍ എംപി രമ്യ ഹരിദാസും മതമൗലികവാദ സംഘടനകളും, ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ആലത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ വെങ്ങന്നൂരിലും, പുതുക്കോട് ഗ്രാമ പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലും കൂട്ടംചേര്‍ന്നത്. സാമൂഹിക അടുക്കളയില്‍ ജോലിചെയ്യുന്നവര്‍ക്ക് സഹായം നല്‍കാനെന്ന പേരില്‍ എംപി പുതുക്കോട്ടില്‍ എത്തിയപ്പോള്‍ ഒപ്പം അമ്പതോളം ആളുകളും ഉണ്ടായിരുന്നു.
എം.പി ഉള്‍പ്പെടെ സംഘത്തിലുള്ള നിരവധി ആളുകള്‍ മാസ്കോ മറ്റ് സുരക്ഷ ഉപകരണങ്ങേളോ ധരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല പബ്ലിസിറ്റിക്ക് ആയി ഓരോയിടത്തും ഫോട്ടോ ഷൂട്ടും ഉണ്ടായിരുന്നു.
കൊറോണ പശ്ചാത്തലത്തില്‍ ആളുകള്‍ പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മാത്രമല്ല സാമൂഹിക അകലവും പാലിക്കേണം. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലകല്പ്പിച്ചാണ് എംപിയും സംഘവും പൊതുസ്ഥലങ്ങളില്‍ കറങ്ങി നടന്നത്.
വാർത്താ…കടപ്പാട് ജനം