തിരുവനന്തപുരം : ഓണക്കാലത്തെ മദ്യ ഉപഭോഗത്തിൽ മലയാളി വീണ്ടും സ്വന്തം റെക്കോർഡ് തകർത്തു. ഓണനാളുകളിൽ കേരളത്തിലെ മദ്യഉപഭോഗത്തിൽ റെക്കാഡ് വർദ്ധനയാണ് ഇത്തവണയുണ്ടായത് . സെപ്തംബർ മൂന്നുമുതൽ ഉത്രാടദിനം വരെ കേരളത്തിലെ ബിവറേജ്സ് ഔട്ലറ്റുകളിൽ നിന്നും വിറ്റുപോയത് 487 കോടിരൂപയുടെ മദ്യമാണ്.കഴിഞ്ഞ വർഷം ഈ കാലയളവിൽ വിറ്റഴിഞ്ഞത് 457 കോടിയുടെ മദ്യമായിരുന്നു. മുപ്പത് കോടിയോളം രൂപയുടെ വർദ്ധനവാണ് ഈ വര്ഷം ഉണ്ടായത്. ഉത്രാടദിനത്തിൽ മാത്രം മലയാളി വാങ്ങിയത് 90.32 കോടിയുടെ മദ്യമാണ്. തിരുവോണദിവസം ഇക്കുറി ബെവ്കോ ഔട്ലറ്റുകൾഅവധിയായിരുന്നതും ഉത്രാട ദിനത്തിലെ വിൽപ്പനയിൽ പ്രതിഫലിച്ചു. ബെവ്കോ ഔട്ലറ്റുകൾ അവധിയായിരുന്നെങ്കിലും തിരുവോണദിവസം സംസ്ഥാനത്തെ ബാറുകൾ തുറന്ന് പ്രവർത്തിച്ചു.courtesy. tatwamayi news.