പറയാതെ വയ്യ…. മോഷ്ടാക്കളെന്നു പറഞ്ഞ് സന്യാസിവര്യരെ അടിച്ചു കൊന്ന സംഭവം;അധികാരികൾ കാഴ്ചക്കാരായി നിന്നു … മാധ്യമങ്ങൾ അറിഞ്ഞ മട്ടുമില്ല:

പറയാതെ വയ്യ…. മോഷ്ടാക്കളെന്നു പറഞ്ഞ് സന്യാസിവര്യരെ  അടിച്ചു കൊന്ന സംഭവം;അധികാരികൾ കാഴ്ചക്കാരായി നിന്നു  … മാധ്യമങ്ങൾ അറിഞ്ഞ മട്ടുമില്ല:

പറയാതെ വയ്യ ….
മോഷ്ടാക്കളെന്നു പറഞ്ഞ് സന്യാസിവര്യരെ അടിച്ചു കൊന്ന സംഭവം;അധികാരികൾ കാഴ്ചക്കാരായി നിന്നു … മാധ്യമങ്ങൾ അറിഞ്ഞ മട്ടുമില്ല:

ഇപ്രകാരം കൊല്ലപ്പെട്ടത് ഒരു ന്യൂനപക്ഷ അംഗമായിരുന്നെങ്കിൽ … ആഴ്ചകളോളം മാധ്യമ ചർച്ച ,സാംസ്കാരിക പരിവേഷമണിഞ്ഞവരുടെ നിലക്കാത്ത ഓരിയിടൽ എന്നിവയൊക്കെ ഇപ്പോഴും തുടരുമായിരുന്നേനെ….എന്ന് പൊതു സമൂഹം പറയുമ്പോൾ ; ഇവിടെ ക്രൂരമായി കൊലചെയ്യപ്പെട്ടത് ഹിന്ദു സന്യാസിമാരാകയാൽ ഞാനൊന്നുമറിഞ്ഞില്ലേ .. എന്ന് മട്ടിലായിപ്പോയി മേല്പറഞ്ഞവരൊക്കെ ..!! ഈ സംസ്‌കാരമാണ് ഇപ്പോൾ കേരളത്തിലേതെന്നു പറയാതെ വയ്യ:

മഹാരാഷ്ട്രയിലെ പാൽഘർ എന്ന സ്ഥലത്ത് രണ്ട് ഹിന്ദു സന്യാസിമാരെയും(ഒരാൾക്ക് 70 ലേറെ പ്രായം) അവരുടെ കാർ ഡ്രൈവറും ഉൾപ്പെടെ മൂന്നു പേരെ, തദ്ദേശവാസികൾ എന്ന് പറയപ്പെടുന്ന ഒരു സംഘം ആൾക്കൂട്ടം(നൂറിലേറെപ്പേർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.)അവരുടെ വാഹനത്തെ തടഞ്ഞിട്ട് ..പ്രാകൃതത്തിൽ പ്രാകൃതമായ രീതിയിൽ കല്ലും, കമ്പും, കമ്പിയും കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ച് ..അടിച്ചും തൊഴിച്ചും കൊന്നുവെന്നത് തികച്ചും അപലപനീയമായിട്ടും… അധികാരികളോ ,മാധ്യമങ്ങളോ ഇതുവരെയും പ്രതികരിച്ചില്ലെന്നത് ക്ഷന്തവ്യമായ കൃത്യവിലോപമാണ്…അപരാധമാണ്. ഇന്നേക്ക് അഞ്ച് ദിവസം പിന്നിടുമ്പോഴും ഇതിനെതിരെ ഒരു മാധ്യമ പ്രതികരണവും ഉണ്ടായില്ല..എന്തുകൊണ്ട് ? ഗുജറാത്തിലെ ആശ്രമത്തിലേയ്ക്ക് പോവുകയായിരുന്ന ഇവരെ പരുഷമായി ആക്രമിച്ച് കൊലപ്പെടുത്തിയതെന്തിന്..? ഇതിന്റെ പിന്നാമ്പുറ കൈകൾ ആരുടേത്…? അവയവ കച്ചവട മാഫിയ…? അല്ലെങ്കിൽ അവർക്കു വേണ്ടി രാഷ്ട്രീയ അച്ചുതണ്ട്… ? അതല്ലെങ്കിൽ തീവ്ര കമ്മ്യൂണിസ്റ് പ്രസ്ഥാനം…? എന്നിവ കണ്ടെത്തേണ്ടിയിരിക്കുന്നു.

എന്തന്നാൽ, ഇവർ കുട്ടികളെ തട്ടാനെത്തിയവരെന്നാണ് ആൾക്കൂട്ടത്തിന്റെ ആദ്യ പരാമർശം അഴിച്ചുവിട്ടത് . ഏറ്റവും ഒടുവിൽ കേൾക്കുന്നത് മഹാരാഷ്ട്ര ഭരണ കക്ഷിയിലെ ഒരു നേതാവിന്റെയും ചില കമ്മ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനങ്ങളുടെയും പേരുകളാണ്.കുട്ടികളെ തട്ടിക്കൊണ്ടുപോയി അവയവ കച്ചവടം നടത്തുന്നവർക്കെതിരെ സന്യാസി വര്യർ പ്രവർത്തിച്ചിരുന്നു വെന്നതാണ് ഇവരെ സന്ദർഭോചിതമായി ആക്രമിക്കാനുള്ള കാരണമായതെന്നും കേൾക്കുന്നുണ്ട്.

അപ്പോൾ പ്രാകൃതമായ കൊലപാതകം നടന്നിട്ട് ഇന്നേക്ക് അഞ്ച് ദിവസം പിന്നിടുമ്പോഴും നമ്മുടെ മാധ്യമങ്ങൾക്ക് ഇതൊരു വാർത്തയാകാഞ്ഞതെന്ത്,..? ചർച്ചയാകാഞ്ഞതെന്ത് …? വടക്കോട്ട് മാത്രം നോക്കിയിരുന്ന് നിലവിളിക്കുന്നവർക്ക് പോലും നിലവിളിക്കാനാകാഞ്ഞത് …കൊല്ലപ്പെട്ടത് ഹിന്ദു ആയതിനാലാണോ…? ഇതേസ്ഥാനത്ത് ഈ അനുഭവം ഒരു ന്യൂന പക്ഷ വിഭാഗക്കാരനാണുണ്ടായതെകിൽ മാധ്യമ ചാച്ചകൾ ഇന്നും തീരില്ലായിരുന്നു. വടക്കോട്ടു നോക്കിയുള്ള നിലവിളിയും അവസാനിക്കുമായിരുന്നില്ല. എന്തിനേറെ പറയണം..!! രാജ്യത്തെ രണ്ടു വിഭാഗങ്ങളായി ചിത്രീകരിച്ച് ഒരു വിഭാഗത്തിന് വലിയ കുഴപ്പം വരാൻ പോകുന്നെന്ന വിധത്തിൽ അടിക്കടി പ്രചാരണം നടത്തി C A A വിഷയം മാധ്യമങ്ങൾ എവിടെ കൊണ്ടെത്തിച്ചു എന്നതിലെ കുത്തിത്തിരിപ്പ് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ..? അടുത്ത കാലത്തായി മാധ്യമങ്ങളിൽ പലതിലും കണ്ടുവരുന്ന ഒരു പ്രവണത സത്യ വാർത്തകൾക്ക് പകരം വ്യാജ വാർത്തകൾക്കാണ് പ്രാധാന്യം എന്നതാണ്.

എന്ത് സംഭവം ഉണ്ടായാലും അതിനെ ഒരു ഹിന്ദു വിരുദ്ധ ചേരിയിൽ നിന്ന് കാണാനും അതിലൂടെ ഒരു ന്യൂനപക്ഷ പ്രീണന അജണ്ട സൃഷ്ഠിച്ച് വോട്ട് രാഷ്ട്രീയം കളിക്കാനുമാണ് ഇവിടത്തെ ഇടതു വലതു മുന്നണികളും അവരെ താങ്ങി നിൽക്കുന്ന കുറെ മാധ്യമങ്ങളും ശ്രമിക്കുന്നതെന്നത് കേരളത്തിലെ ജനങ്ങൾ ഏതാണ്ട് മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു .ഏതൊരു ഘട്ടത്തിലും സത്യ ധർമ്മത്തിനായി തൂലിക ചലിപ്പിക്കുകയെന്നതാണ് ഒരു നല്ല മാധ്യമ പ്രവർത്തനത്തിന്റെ പരമമായ കടമ.അതിവിടെ നിർവഹിക്കപ്പെട്ടോ … എന്നുള്ളതാണിവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്നവരെ വരെ സംരക്ഷിക്കുന്ന ഇന്നാട്ടിലാണ് ..അല്ലെങ്കിൽ അവരെ തൊടാൻ മടിക്കുന്നവരാണ് , രണ്ട്‌ സന്യാസി വര്യന്മാരെ ഒരു കാരണവുമില്ലാതെ പച്ചയ്ക്ക് തല്ലിക്കൊന്നിട്ടും അതിനെതിരെ തൂലിക ചലിപ്പിക്കാൻ തയാറാകാത്ത മാധ്യമ പ്രവർത്തനത്തെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്നാണ് പൊതു സമൂഹം മുന്നോട്ടു വയ്ക്കുന്ന ചോദ്യം.

സത്യം പുറത്ത് വന്നേ തീരു….എന്തെന്നാൽ മഹാരാഷ്ട്ര പൊലീസിന് തന്നെയും ഇതൊരു കളങ്കമായിരിക്കുന്നു…അവരുടെ മുന്നിൽ വച്ച് നടന്ന കാടത്ത കൊലപാതകം.!!!

A report on New indian express came like this ..is given here…How they came to a conclusion that they are thief.