പവാറിനെ പൂട്ടി ആദായനികുതി വകുപ്പ് ;കണ്ടുകെട്ടിയത് ആയിരത്തിലേറെ കോടിയുടെ ആസ്തി:
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പവാറിന്റെയും കുടുംബാങ്ങങ്ങളുടെയും പേരിലുള്ള 1000 ത്തിലേറെ കോടി രൂപയുടെ ബിനാമി സ്വത്തു വകകളാണ് ആദായ വകുപ്പ് കണ്ടുകെട്ടിയിരിക്കുന്നത്. ഇതെല്ലാം അഴിമതി പണമാണ് എന്ന വിലയിരുത്തലാണുള്ളത്.കഴിഞ്ഞ NCP ..കോൺഗ്രസ്സ് മന്ത്രിസഭയിൽ നടത്തേണ്ടിയിരുന്ന പലപദ്ധതികളും നടപ്പാക്കിയിരുന്നില്ല.മഴയില്ലാത്ത അവസ്ഥയിൽ മൂത്രമൊഴിച്ചു വെള്ളമുണ്ടാക്കണോ എന്ന അജിത് പവാറിന്റെ ഒരു പ്രസ്താവന തന്നെ വിവാദമായിരുന്നതാണ്. എങ്ങനെയായാലും പലവികസന പദ്ധതികളും ആവിയായി പ്പോയെന്നു മാത്രം.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1000 തിലേറെ കോടിയുടെ ആസ്തികൾ കണ്ടുകെട്ടിയതിൽ മഹാരാഷ്‌റയിലെ 600 കോടിയുടെ പഞ്ചസാര മിൽ, ഗോവ ,ഡൽഹി എന്നിവിടങ്ങളിലെ കോടികളുടെ ആസ്തി 27 ഇടങ്ങളിലെ ഒട്ടേറെ കോടികളുടെ ഭൂമി എന്നിവയും പെടുന്നു. പവാറിനും കുടുംബത്തിനും ഇത് സ്ഥാപിച്ചെടുക്കാൻ തൊണ്ണൂറു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.അതുവരെ യാതൊരു വിധ ക്രയവിക്രയം സാധ്യവുമല്ല.
അതെ സമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും അറസ്റ്റിലാണ്.
വാൽക്കഷണം.ഇപ്പോൾ മനസ്സിലായില്ലേ എന്തിനാണ് അന്വേഷണഉദ്യോഗസ്ഥർക്കെതിരെ ചിലരൊക്കെ വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്ന പോലെയും വാലിൽ തീ പിടിച്ച പോലെയും അലറി വിളിക്കുന്നത്. Photo courtesy to replublic world.com