ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പഞ്ചനക്ഷത്ര ഹോട്ടലിനുള്ളിൽ ഭീകരാക്രമണം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വാദർ മേഖലയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഹോട്ടലിലേക്ക് അതിക്രമിച്ച് കയറിയ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.
ഹോട്ടലിലെ ഭൂരിഭാഗം ആളുകളെയും സുരക്ഷിതരായി മാറ്റിയെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റുമുട്ടൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.