പാകിസ്ഥാനുമായി യാതൊരു ചർച്ചയ്ക്കും ഇന്ത്യ തയാറല്ലെന്ന് … അമിത് ഷാ :
പാകിസ്ഥാനുമായി യാതൊരു വിധ ചർച്ചയ്ക്കും തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഭീകരാക്രമണം വർധിച്ചു വരുന്ന സാഹചര്യത്തിൽ പാകിസ്ഥാനുമായി കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നു കശ്മീരിൽ നിന്ന് ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയുണ്ടായത്. ഭീകരവാദം വളർത്തുന്നവരോട് യാതൊരു ചർച്ചകൾക്കും സ്ഥാനമില്ലെന്നും അമിത് ഷാ പറഞ്ഞു .
വാൽക്കഷണം : വെട്ടാൻ വരുന്ന പോത്തിനോട് വേദമോദിയിട്ടെന്തു കാര്യം.