ഡൽഹി: പാക് അധീന കശ്മീരിൽ പാകിസ്ഥാൻ നടത്തിയ കടന്നുകയറ്റത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായി റിപ്പോർട്ട്. ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ
തകർന്നതായും സൂചനയുണ്ട്. ജമ്മു കശ്മീരിലെ ഗുരേ മേഖലയിൽ പാകിസ്ഥാൻ തുടർച്ചയായി നടത്തി വന്ന വെടിനിർത്തൽ ലംഘനത്തിനാണ് ഇന്ത്യ മറുപടി നൽകിയത്..
ഭീകരക്യാമ്പ് നിലനിന്നിരുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തി ഇന്ത്യൻ സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ സജ്ജരായി നിന്ന ഭീകരരെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യൻ തിരിച്ചടി. സൈനിക നടപടിയിൽ പാകിസ്ഥാന് കനത്ത ആൾനാശം സംഭവിച്ചതായി റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് നിന്നും നിരവധി ആംബുലൻസുകൾ പാഞ്ഞ് പോകുന്നത് കണ്ടതായും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.