പാരിപ്പള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു;

പാരിപ്പള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു;

കൊല്ലം പാരിപ്പള്ളി•ദേശീയ പാതയില്‍… പാരിപ്പള്ളിയില്‍ കെ.യു.ആർ.ടി.സി വോൾവോ ബസ്സും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ എസ്. നായർ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത്. ഇന്ന്‌ രാവിലെ 11 മണിയോടെ പാരിപ്പള്ളി മുക്കട ജംഗ്ഷനിലാണ് അപകടം നടന്നത്.കൊല്ലം ഭാഗത്തേക്ക്‌ പോയ ഹോണ്ട അമേസ് കാറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.യു. ആർ.ടി.സി വോൾവോ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പാരിപ്പള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

രാഹുൽ പി.ഡബ്ല്യൂ.ഡി ഓവർസിയറും സൗമ്യ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥയുമാണ്. ഒരുവയസ് പ്രായമുള്ള പൊന്നു ഏകമകളാണ്.