പാലായിൽ യു.ഡി.എഫിന് വേണ്ടി മത്സരിക്കാൻ തയ്യാർ; പി.സി ജോർജ് :

പാലായിൽ യു.ഡി.എഫിന് വേണ്ടി മത്സരിക്കാൻ തയ്യാർ; പി.സി ജോർജ് :

പാലായിൽ യു.ഡി.എഫിന് വേണ്ടി മത്സരിക്കാൻ തയ്യാർ ; പി.സി ജോർജ്:

തിരുവനന്തപുരം: പാലായിൽ യു.ഡി.എഫിന് വേണ്ടി മത്സരിക്കാൻ തയാറെന്ന് ജനപക്ഷം നേതാവും എം.എൽ.എയുമായ പി.സി ജോർജ്. മാണി സി. കാപ്പൻ ഐക്യജനാധിപത്യ മുന്നണിയിൽ എത്തുന്നില്ലെങ്കിൽ പാലായിൽ മൽസരിക്കാമെന്നാണ് ജോർജ് പറഞ്ഞത്.എന്നാൽ യു.ഡി.എഫിന്റെ ഭാഗമാകണമെങ്കിൽ മാന്യമായ പരിഗണന ലഭിക്കണമെന്നും പൂഞ്ഞാർ കൂടാതെ കാഞ്ഞിരപ്പള്ളിയോ പാലായോ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലേക്ക് വരണമെന്ന് മുന്നണി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ പൂഞ്ഞാറിലെ പ്രതിഷേധം കണക്കിലെടുക്കുന്നില്ലെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.നിലവിൽ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത പി.സി ജോർജിന്റെ ജനപക്ഷം യു.ഡി.എഫുമായി അടുക്കാനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പി.സി ജോർജിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.ഡി.എഫ് ചർച്ച ചെയ്തതായും സൂചനകളുണ്ടായിരുന്നു.

അതേസമയം പി.സി ജോർജ് യു.ഡി.എഫിൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ കോൺഗ്രസിൽ എതിർപ്പുകൾ ശക്തമായിരുന്നു. പി.സി ജോർജിനെ മുന്നണിയിലെടുത്താൽ ഈരാറ്റുപേട്ടയിലെ മുഴുവൻ ഭാരവാഹികളും രാജിവെക്കുമെന്നാണ് മുൻ നഗരസഭാ അധ്യക്ഷനും ബ്ലോക്ക് ഈരാറ്റുപേട്ട പ്രസിഡന്റുമായ നിസാർ കുർബാനി പ്രതികരിച്ചത്.കോൺഗ്രസ് കമ്മിറ്റിയിലെ ഭാരവാഹിത്വം രാജിവെക്കുന്നതോടൊപ്പം ഇടുതപക്ഷത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും നിസാർ കുർബാനി പറഞ്ഞിരുന്നു. പി.സി ജോർജിന്റെ മുസ്ലിം വിരുദ്ധ പരാമർശങ്ങളിൽ എതിർപ്പറിയിച്ചു കൊണ്ടാണ് നിസാർ പ്രസ്താവന നടത്തിയത്.

പി.സി ജോർജിന്റെ മുസ്‌ലിം വിരുദ്ധ പരാമർശം ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. ഒരു ജനാധിപത്യ രാജ്യത്തെ ഒരു നേതാവും ഒരു സമുദായത്തെ പറ്റി സംസാരിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് പി.സി ജോർജ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.നേരത്തെ ഈരാറ്റുപേട്ട ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുള്ള ആറ് മണ്ഡലം കമ്മിറ്റികളും പി.സി ജോർജിനെ യു.ഡി.എഫിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു