ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വിജയ കിരീടം ചൂടിയ പി വി സിന്ധുവിന് അഭിന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹത്തായ വിജയത്തിലൂടെ പി വി സിന്ധു ഇന്ത്യയുടെ അഭിമാനം വീണ്ടും ഉയര്‍ത്തി. സിന്ധുവിന്റെ വിജയം എല്ലാ കായിക താരങ്ങള്‍ക്കും പ്രചോദനമാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാതെ രണ്ടു ഗെയിമുകള്‍ക്കു വീഴ്ത്തിയാണ് സിന്ധു ലോക ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കിയത്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കന്നി സ്വര്‍ണമാണ് സിന്ധു നേടി കൊടുത്തത്.
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലാണിത്. രണ്ടു വെള്ളിയും രണ്ടു വെങ്കലവും സിന്ധു നേടിയിട്ടുണ്ട്. സെമി പോരാട്ടത്തില്‍ ചൈനീസ് താരം ചെന്‍ യു ഫെയിയെ 21-7, 21-14 സ്‌കോറിന് തകര്‍ത്താണ് സിന്ധു തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഫൈനലില്‍ എത്തിയത്.