പുൽവാമയിൽ വീണ്ടും തീവ്രവാദി ഏറ്റുമുട്ടൽ, രണ്ട് ഭീകരരെ വധിച്ചു : ഒരു സിആർപിഎഫ് സൈനികന് വീരമൃത്യു:
പുൽവാമ : ജമ്മു കാശ്മീരിലെ പുൽവാമ മേഖലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് സൈനികന് വീരമൃത്യു. കനത്ത വെടിവെപ്പിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
പുൽവാമയിലെ ബാന്ദ്സൂ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ പക്കൽ നിന്നും എ.കെ 47 അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.