ഫെബ്രുവരി 18 : സോനിപ്പത് :പുൽവാമ ഭീകരാക്രമണത്തെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെന്ന് വിശേഷിപ്പിച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇത്തരം വെല്ലുവിളികളെ രാജ്യം ധീരതയോടും ക്ഷമയോടെയും നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സോനിപ്പത്തിൽ ഹരിയാന സർക്കാരിന്റെ കാർഷിക നേതൃത്വ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .മൂന്നു ദിവസം മുൻപ് നമ്മുടെ ധീരജവാന്മാർ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിൽ രക്ത സാക്ഷികളായി. രാജ്യത്തെ ജനങ്ങൾക്കൊപ്പം ഞാനും ഈ പൈശാചികത്വത്തെ അപലപിക്കുന്നു .രാജ്യത്തിന് വേണ്ടി നമ്മുടെ ധീരജവാന്മാർക്കും സുരക്ഷാ സേനകൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു….അദ്ദേഹം പറഞ്ഞു.