പോക്സോ കേസ്; രഹ്ന ഫാത്തിമയുടെ ടാബ് കണ്ടെടുത്തു, ലാപ്ടോപ്പിനായി തെളിവെടുപ്പ്:

പോക്സോ കേസ്; രഹ്ന ഫാത്തിമയുടെ ടാബ് കണ്ടെടുത്തു, ലാപ്ടോപ്പിനായി തെളിവെടുപ്പ്:

പോക്സോ കേസ്; രഹ്ന ഫാത്തിമയുടെ ടാബ് കണ്ടെടുത്തു, ലാപ്ടോപ്പിനായി തെളിവെടുപ്പ്:

കൊച്ചി: പോക്സോ കേസിലെ പ്രതിയായ രഹ്നാ ഫാത്തിമയുടെ ടാബ് അന്വേഷണ സംഘം കണ്ടെടുത്തു. കേസിൽ തെളിവെടുപ്പിനായി അന്വേഷണ സംഘം രഹ്നയെ പനമ്പിള്ളി നഗർ ബി എസ് എൻ എൽ ക്വാർട്ടേഴ്സിൽ എത്തിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ചു എന്ന കേസിൽ അന്വേഷണം നേരിടുകയാണ് രഹ്ന. വിഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നതിന് ഉപയോഗിച്ച ലാപ്ടോപ് കണ്ടെത്തുന്നതിനാണ് തെളിവെടുപ്പ്. ചിത്രം വരയ്ക്കാൻ ഉപയോഗിച്ച ബ്രഷും, ചായങ്ങളും, ഡിജിറ്റൽ ഉപകരണങ്ങളും നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ദിവസം രഹ്നയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിന് ശേഷം പൊലീസ് രഹ്നയെ ഇന്നു വൈകിട്ട് അഞ്ചു മണിക്ക് കോടതിയിൽ ഹാജരാക്കി ജയിലേക്ക് അയയ്ക്കും. രഹ്ന ഫാത്തിമയുടെ പ്രവൃത്തി ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതിയും, സുപ്രീം കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച ഇവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

പനമ്പിള്ളി നഗർ ബി എസ് എൻ എൽ ക്വാർട്ടേഴ്സിലെ താമസ സ്ഥലത്ത് വച്ചാണ് രഹ്ന മക്കളെ കൊണ്ട് സ്വന്തം നഗ്നശരീശത്തിൽ ചിത്രം വരപ്പിച്ചത്.പിന്നീടിത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ പോക്സോ നിയമത്തിലെ 13, 14, 15 വകുപ്പുകൾ, ഐ ടി ആക്ടിലെ 67 ബി(ഡി ) ബാലനീതി നിയമത്തിലെ 75ആം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.courtesy: brave india