സോന്‍ഭദ്ര: തന്റെ ജാതി ചോദ്യം ചെയ്യുന്ന പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെ ജാതി ഏതാണോ അതാണ് തന്റെയും ജാതിയെന്ന് അദ്ദേഹം പറഞ്ഞു.മോദിക്ക് ഒരു ജാതി മാത്രമേയുള്ളൂവെന്നും. പാവപ്പെട്ടവരുടെ ജാതി എതാണോ അതുതന്നെയാണ് തന്റെയും ജാതി എന്നും പറഞ്ഞ അദ്ദേഹം എന്‍ഡിഎ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികളും വിശദീകരിച്ചു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വയം തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് എസ്പി-ബിഎസ്പി സഖ്യം . തന്റെ ജാതി ചോദ്യം ചെയ്യലാണ് ഇപ്പോള്‍ അവരുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. സിഖ് വിരുദ്ധ കലാപത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡയേയും വിമര്‍ശിച്ച മോദി..കോണ്‍ഗ്രസിന്റെ ചിന്താഗതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് 12-നും മെയ് 19-നും നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ഘട്ടങ്ങളോടെ ഉത്തര്‍പ്രദേശിലെ പോളിംഗ് പൂര്‍ത്തിയാകും. മെയ് 23-നാണ് ഫലപ്രഖ്യാപനം