തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും.ഇത് നിയമസഭയെ പ്രക്ഷുബ്ധമാക്കാന്‍ സാധ്യതയുണ്ട്..കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സാജന്റെ വീട് സന്ദര്‍ശിച്ചിരുന്നു. അടിയന്തരപ്രമേയമായി നോട്ടീസ് കൊണ്ടുവന്നാല്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഒരേ വിഷയം ഒന്നിലധകം തവണ അടിയന്തര പ്രമേയമായി കൊണ്ടുവന്നാല്‍ പരിഗണിക്കാനാകില്ലെന്നാണ് ചട്ടം. അങ്ങനെയെങ്കില്‍ സഭയില്‍ പ്രതിപക്ഷ ബഹളത്തിനാകും സാധ്യത.