പ്രതിഷേധ സമരം കൊറോണ സൂപ്പർ സ്‌പ്രെഡിന് കാരണമാകും: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ:

പ്രതിഷേധ സമരം  കൊറോണ സൂപ്പർ സ്‌പ്രെഡിന് കാരണമാകും: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ:

പ്രതിഷേധ സമരം കൊറോണ സൂപ്പർ സ്‌പ്രെഡിന് കാരണമാകും: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ:

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി-പഞ്ചാബ് അതിർത്തിയിൽ നടക്കുന്ന പ്രതിഷേധം കൊറോണ സൂപ്പർ സ്‌പ്രെഡിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. കൂട്ടം കൂടിയുള്ള സമര പരിപാടി വൈറസ് വ്യാപനത്തിന് കാരണമാകും. അതിനാൽ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഐസിഎംആറിൽ നിന്നുൾപ്പെടെയുള്ള വിദഗ്‌ധർ ആവശ്യപ്പെടുന്നു. തുടർച്ചയായ അഞ്ചാം ദിവസമാണ് അതിർത്തിയിൽ പ്രതിഷേധം നടത്തുന്നത്.ശക്തമായ മുൻകരുതൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൊറോണയുടെ പശ്ചാത്തലത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് സർക്കാർ അനുമതി നൽകരുതെന്ന് സിഎംഎഎഒ (കോൺഫെഡറേഷൻ ഓഫ് മെഡിക്കൽ അസോസിയേഷൻ ഓഫ് ഏഷ്യ ആന്റ് ഓഷ്യാനിയ) പ്രസിഡന്റ് കെ.കെ അഗർവാൾ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ സുപ്രീം കോടതിയുടെ അനുമതിക്കായി എന്തിന് കാത്തിരിക്കുന്നുവെന്നും പകർച്ചവ്യാധി നിയമം അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.