പ്രധാനമന്ത്രിയേയും ശാസ്ത്രജ്ഞരേയും വിശ്വാസമില്ലാത്തവർ പാകിസ്താനിലേക്ക് പോകണം: ബി.ജെ.പി എം.എല്‍.എ:
ന്യൂദല്‍ഹി: പ്രധാനമന്ത്രിയേയും രാജ്യത്തെ ശാസ്ത്രജ്ഞരെയും വിശ്വാസമില്ലാത്ത മുസ്ലിങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം പറഞ്ഞു.
‘നിര്‍ഭാഗ്യവശാല്‍ ചില മുസ്ലിങ്ങള്‍ക്ക് രാജ്യത്തെ ശാസ്ത്രജ്ഞരേയും പൊലീസിനേയും വിശ്വാസമില്ല. അവര്‍ക്ക് പ്രധാനമന്ത്രിയേയും വിശ്വാസമില്ല. അവര്‍ക്ക് പാകിസ്താനേയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോയ്ക്കോട്ടെ’, സോം പറഞ്ഞു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്സിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി നേതാക്കള്‍ ഇത് ബി.ജെ.പി വാക്സിനാണെന്നും സ്വീകരിക്കില്ലെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.