‘പ്രധാനമന്ത്രി എവിടെ പോകണമെന്ന് തീരുമാനിക്കാൻ ഒവൈസി ആര്; എന്ത് കാര്യം..?

‘പ്രധാനമന്ത്രി എവിടെ പോകണമെന്ന് തീരുമാനിക്കാൻ ഒവൈസി ആര്; എന്ത് കാര്യം..?

‘പ്രധാനമന്ത്രി എവിടെ പോകണമെന്ന് തീരുമാനിക്കാൻ ഒവൈസി ആര്; എന്ത് കാര്യം..?

ഹൈദരാബാദ്: അയോധ്യ ഭൂമിപൂജയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ ഒവൈസിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. ഭരണഘടനാപരമായ പദവികളിൽ ഇരിക്കുന്നവർക്ക് തങ്ങളുടെ വിശ്വാസങ്ങൾ പിന്തുടരാനുള്ള എല്ലാ അവകാശങ്ങളും ഇന്ത്യയിൽ ഉണ്ട്. പ്രധാനമന്ത്രി ഭൂമിപൂജയിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് അദ്ദേഹം തീരുമാനിക്കുമെന്നും അതിൽ ഒവൈസി വേവലാതിപ്പെടേണ്ടതില്ലെന്നും തെലങ്കാന ബിജെപി വക്താവ് എൻ വി സുഭാഷ് വ്യക്തമാക്കി.

വർഗ്ഗീയതയെ ഏറ്റവും നല്ല വ്യവസായമായി കൊണ്ടു നടക്കുന്നയാളാണ് ഒവൈസിയെന്നും സുഭാഷ് കുറ്റപ്പെടുത്തി. മതേതരത്വം ഭരണഘടനയുടെ ഭാഗമായിരിക്കെ തന്നെ രാജ്യത്ത് ഇതിന് മുൻപും പല ഭരണാധികാരികളും ക്ഷേത്രങ്ങളിലും പള്ളികളിലും ഗുരുദ്വാരകളിലും പോയിട്ടുണ്ട്. അന്നൊന്നും മിണ്ടാതിരുന്ന ഒവൈസി ഇപ്പോൾ പ്രതികരിക്കുന്നത് നഷ്ടബോധം കൊണ്ടാണെന്നും ബിജെപി പരിഹസിച്ചു.

മതേതരത്വത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഹജ്ജ് തീർത്ഥാടകർക്ക് നൽകുന്ന സബ്സിഡിയെ കുറിച്ചും വിവിധ സംസ്ഥാന സർക്കാരുകൾ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകളെ കുറിച്ചും നമുക്ക് ചർച്ച ചെയ്യാം. ചില കേസുകളിൽ സുപ്രീം കോടതി വിധി സ്വീകാര്യമാകുന്നതും മറ്റ് ചില കേസുകളിൽ അത് ആക്രമിക്കപ്പെടുന്നതും കപട ജനാധിപത്യ ബോധമാണെന്നും ബിജെപി വക്താവ് ആ‍ഞ്ഞടിച്ചു.

ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് മതേതരത്വത്തിന് ഭൂഷണമല്ലെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലീമിൻ നേതാവ് ആസാദുദ്ദീൻ ഒവൈസി വിമർശിച്ചിരുന്നു.

വാൽക്കഷണം;ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലും മഹാമാരിയായ കൊറോണ പടർത്താൻ ഇയാളുടെ കൂട്ടർ മനപ്പൂർവം ശ്രമിച്ചിട്ട് മൗനം പൂണ്ടിരുന്ന ഒവൈസി ,CAA സമരത്തിൽ മനപ്പൂർവം ഒത്താശ ചെയ്തു കൊണ്ടിരിക്കുകയുമുണ്ടായി. നല്ല കാര്യം ചെയ്തില്ലെങ്കിലും രാജ്യദ്രോഹപരമായ കാര്യങ്ങളിൽ നിന്നെങ്കിലും മാറിനിന്നുകൂടെ എന്നാണ് പോതുസമൂഹം ഉയർത്തുന്ന ചോദ്യം . ഇനി കേരളത്തിലെ കാര്യമെടുത്താൽ വിശ്വാസികളുടെ വോട്ടു വാങ്ങി ജയിച്ചു വന്നിട്ട് ഒരു കൂട്ടരുടെ വിശ്വാസങ്ങളെ മാത്രം തല്ലിക്കെടുത്തിയ സർക്കാർ എവിടെ … എല്ലാ മത വിശ്വാസങ്ങളെയും വിശ്വാസത്തിലെടുക്കുന്ന മോദിയെവിടെ നിൽക്കുന്നു എന്നതാണ് ചിന്തനീയമാക്കേണ്ടത്.അല്ലാതെ ഏത് വിഷയത്തിലും കയറി ഇടംകോലിടുന്നത് ശരിയല്ലെന്നാണ് പൊതുവികാരം.