പ്രധാനമന്ത്രി, മന്‍ കി ബാത്തില്‍ പ്രശംസിച്ച കായല്‍ സംരക്ഷകന്‍ രാജപ്പന് അന്താരാഷ്ട്ര ആദരം:

പ്രധാനമന്ത്രി, മന്‍ കി ബാത്തില്‍ പ്രശംസിച്ച  കായല്‍ സംരക്ഷകന്‍ രാജപ്പന് അന്താരാഷ്ട്ര ആദരം:

പ്രധാനമന്ത്രി, മന്‍ കി ബാത്തില്‍ പ്രശംസിച്ച കായല്‍ സംരക്ഷകന്‍ രാജപ്പന് അന്താരാഷ്ട്ര ആദരം:

കോട്ടയം: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പ്രശംസിച്ച കുമരകത്തെ കായല്‍ സംരക്ഷകന്‍ രാജപ്പന് അന്താരാഷ്ട്ര ആദരം. ഉപജീവനത്തിനൊപ്പം ജലാശയ സംരക്ഷണവും ജീവിതവ്രതമായി ഏറ്റെടുത്ത രാജപ്പനെത്തേടി എത്തിയത് തായ്‌വാന്റെ പുരസ്‌കാരമാണ്. ആര്‍പ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എന്‍ എസ്. രാജപ്പനാണ് തായ്‌വാന്‍ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ലഭിച്ചത്. 10,000 യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അരയ്ക്കു താഴെ തളര്‍ന്നയാളാണ്‌ രാജപ്പന്‍. രാജപ്പൻ വള്ളത്തില്‍ സഞ്ചരിച്ച്‌ ജലാശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്‌ ശേഖരിക്കുന്ന വാര്‍ത്ത മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കുപ്പികള്‍ വിറ്റാണ് അദ്ദേഹം ഉപജീവനത്തിനുള്ള വഴി കണ്ടെത്തിയിരുന്നത് . വില്ലൂന്നി സ്വദേശിയായ കെ എസ് നന്ദുവാണ് രാജപ്പന്റെ ചിത്രം എടുക്കുന്നതും മാധ്യമങ്ങളെ അറിയിക്കുന്നതും.

പിന്നാലെ വലിയ പരിസ്ഥിതി പ്രവര്‍ത്തനമാണ് രാജപ്പന്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പ്രശംസിച്ചിരുന്നു. സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രാജപ്പന്റെ… സ്വന്തമായൊരു വള്ളവും എന്‍ജിനുമെന്ന സ്വപ്നവും യാഥാർഥ്യമാക്കിയിരുന്നു.
പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്‌വാന്‍ പ്രശംസാപത്രത്തില്‍ പറയുന്നു.

മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിച്ചതോടെയാണ് രാജപ്പന്‍ കൂടുതല്‍ ശ്രദ്ധേയനാകുന്നത്. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പന്റെ രണ്ടു കാലുകളും ചെറുപ്പത്തില്‍ പോളിയോ ബാധിച്ച്‌ തളര്‍ന്നതാണ്. മീനച്ചിലാറും കായലും കണ്ടാണ് രാജപ്പന്‍ വളര്‍ന്നത്.
പുരസ്‌കാര ലഭ്യതയിൽ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളോടെ കലാധ്വനി ന്യൂസ് .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് കലാധ്വനി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #CovidBreak #IndiaFightsCorona.