പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍യോജന അഞ്ചുമാസത്തേക്ക് കൂടി നീട്ടി, നവംബര്‍ വരെ സൗജന്യം റേഷന്‍ ലഭ്യമാകും:പ്രധാനമന്ത്രി:
ഡൽഹി: ലോക് ഡൗണ്‍ പ്രഖ്യാപനങ്ങളും നിയന്ത്രണങ്ങളും രാജ്യത്ത് ലക്ഷക്കണക്കിനു ആളുകളുടെ ജീവന്‍ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉചിതമായ സമയത്ത് നാം എടുത്ത തീരുമാനങ്ങളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊറോണ വ്യാപനം തടയുന്നതില്‍ ഗുണം ചെയ്തുവെന്ന പ്രധാനമന്ത്രി പറഞ്ഞു.ഒന്നാം ഘട്ട അണ്‍ലോക്ക് ഇന്ന് അവസാനിക്കാനിരിക്കെ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കെയായിരുന്നു പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍യോജന അഞ്ചുമാസത്തേക്ക് കൂടി നീട്ടിയതായി പ്രധാനമന്ത്രി അറിയിച്ചു. അടുത്ത നവംബര്‍ വരെ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.