പ്രബുദ്ധ മല്ലൂസ് പഠിക്കാൻ പോകുന്നതെയുള്ളു?:
by: Ananda Padmanabhan.
കേരളത്തിലെ പൊതുമേഖലകളുടെയും സർക്കാർ വകുപ്പുകളുടെയും ജോലി / ശമ്പള സുരക്ഷ ഏതു വിധേനയും ഒഴിവാക്കാനുള്ള അന്തകൻ ആകാൻ പോകുന്നതു മാക്രി പാർട്ടിയുടെ നേതൃത്വത്തിലുള്ള LDF സർക്കാരാണ് എന്ന സത്യം പ്രബുദ്ധ മല്ലൂസ് പഠിക്കാൻ പോകുന്നതെയുള്ളു? കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കേസ് ഹിയറിംഗുമായി ബന്ധപ്പെട്ടാണ് സർക്കാർ അത്തരമൊരു സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചത് . അതായതു കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ല, നിരുപാധികമായി, ആശയക്കുഴപ്പവുമില്ലാതെ ആ സത്യവാങ്മൂലം സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. കെഎസ്ഇബി പോലുള്ള നഷ്ടത്തിലായ എല്ലാ പൊതുമേഖലകളിലേക്കും പിന്നീട് സർക്കാർ സർവീസ് വകുപ്പുകളിലേക്കും അവർ ഇത് വ്യാപിപ്പിക്കും. രക്ഷകനായി നടിച്ചവൻ തന്നെ ശിക്ഷകനായി അവതരിക്കുന്നത് ഒരു ചരിത്രപരമായ നിയോഗമാണ്. ഇതറിഞ്ഞതിനു ശേഷം വിപ്ലവ തൊഴിലാളി യൂണിയനുകൾ അവരുടെ മൂക്കിൽ വിരൽ തൊടാൻ പോലും ഭയപ്പെടുന്നു.News desk kaladwani news. for news whatsapp on 90372599950.