പ്രളയ ദുരിതാശ്വാസ കലാപരിപാടി ; പരാജയമായ ഒരു തിരക്കഥ : പലനാൾ കള്ളം ഒരു നാൾ പിടിക്കപ്പെടും എന്നല്ലേ ..?

പ്രളയ ദുരിതാശ്വാസ കലാപരിപാടി ;  പരാജയമായ ഒരു തിരക്കഥ : പലനാൾ കള്ളം ഒരു നാൾ പിടിക്കപ്പെടും എന്നല്ലേ ..?

എന്നാലും അവസാനം വരെ പിടിച്ച് നിൽക്കാൻ പയറ്റിയ തത്രപ്പാടേ..അതാ അതിന്റെയൊരു ലൈൻ …എന്താല്ലേ ?

പ്രളയ ദുരിതാശ്വാസ ചെക്ക് തന്നെ വിവാദമായപ്പോൾ ആഷിക്ക് അബുവിനും സംഘത്തിനുമെതിരെ ഒളിയമ്പെയ്ത് സന്ദീപ് വാര്യർ.

കഴിഞ്ഞ നവംബറിൽ പ്രളയ ദുരിതാശ്വാസത്തിനെന്ന പേരിൽ കലാപരിപാടി നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാതിരുന്ന ആഷിക്ക് അബു ..റീമ കല്ലിങ്ങൽ സംഘത്തിനെതിരെ സന്ദീപ് വാര്യർ വീണ്ടും കളം നിറയുന്നു. അതോടനുബന്ധിച്ച് ഒരു സിനിമയുടെ ചിത്രവും അതിലെ സംഭാഷണവും ചേർത്ത് അദ്ദേഹമിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. അവസാന നിമിഷം വരെ പിടിച്ച് നിൽക്കുകയെന്നതാണ് അതിലെ തന്ത്രം.

നവംബർ ഒന്നിനാണ് ആഷിക്ക് അബു, റീമാ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള താരനിശ നടത്തിയത്. പക്ഷെ മാസങ്ങൾ പിന്നിട്ടിട്ടും നിധിയിലേക്ക് ഒന്നും എത്തിയിരുന്നില്ല. അങ്ങിങ്ങ് കെട്ടിക്കിടന്നിരുന്ന പ്രളയ ജലത്തിൽ അതും ആണ്ടുപോയി… അങ്ങനെയിരിക്കെയാണ് നിധിയെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുമായി സന്ദീപ് വാര്യർ രംഗത്തെത്തിയതും ഒടുവിൽ ചെക്കെങ്കിൽ ചെക്ക് …കുറച്ചെങ്കിലും കൈമാറാൻ തയാറായതും .അല്ലാതെ ഇഷ്ടം കൊണ്ടൊന്നും കൊടുത്തതല്ല കേട്ടോ… അങ്ങനെ ആരും വിചാരിക്കുകയും വേണ്ട….

അപ്പോഴാണ് സന്ദീപ് വാര്യർക്ക് പിറകെ അന്നത്തെ എം എൽ എ ആയിരുന്ന ഹൈബി ഈഡനും രംഗത്തെത്തുന്നത്.പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കള്ളമായിരുന്നു ഈ സംഭവമെന്ന് പറഞ്ഞ ഈഡൻ, കട്ട പണം തിരികെ നൽകി മാതൃകയാകാനുള്ള ആഷിക്ക് അബു സംഘത്തിന്റെ മറ്റൊരടവാണിതെന്നാണ് പറഞ്ഞത്.പ്രളയകാലത്ത് രാവും പകലുമെന്നില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ച വ്യക്ത്തിയാണ് ഹൈബി ഈഡൻ(അന്നത്തെ എം എൽ എ)ഇപ്പോൾ MP യുമാണ് .