പൗരത്വ നിയമം ; പോപ്പുലർ ഫ്രണ്ട് , എസ്ഡിപിഐ എന്നിവ നടത്തിയ കലാപങ്ങളുടെ ഇന്റലിജൻസ് റിപ്പോർട്ട് കേന്ദ്രത്തിന് ; കേരളത്തിൽ മാത്രം മുസ്ലീം സംഘടനകൾ നടത്തിയത് 587 പ്രകടനങ്ങൾ:

പൗരത്വ നിയമം ; പോപ്പുലർ ഫ്രണ്ട് , എസ്ഡിപിഐ എന്നിവ നടത്തിയ കലാപങ്ങളുടെ ഇന്റലിജൻസ് റിപ്പോർട്ട് കേന്ദ്രത്തിന്  ; കേരളത്തിൽ മാത്രം മുസ്ലീം സംഘടനകൾ നടത്തിയത് 587 പ്രകടനങ്ങൾ:

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്ക്കും , ജനസംഖ്യാ രജിസ്റ്ററിനും എതിരെ രാജ്യത്തുട നീളം കലാപം അഴിച്ചുവിടാൻ പോപ്പുലർ ഫ്രണ്ട് പദ്ധതികൾ ആസൂത്രണം ചെയ്തതായി വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറി . പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ വഴിയാണ് കലാപം നടത്താൻ തീരുമാനിച്ചത് .

സി‌എ‌എ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ 5000 ലധികം സ്ഥലങ്ങളിൽ കലാപങ്ങൾ നടത്താനുള്ള ഗൂഢനീക്കമാണ് പോപ്പുലർ ഫ്രണ്ട് ആവിഷ്ക്കരിച്ചിരുന്നത് .പൗരത്വ നിയമത്തെ എതിർക്കാൻ പോപ്പുലർ ഫ്രണ്ട് ജനങ്ങളെ പ്രേരിപ്പിച്ചു . ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾക്കായി വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു പേപ്പറും കാണിക്കരുതെന്ന് ആഹ്വാനം ചെയ്തു . കർണാടക , ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ സർക്കാർ നടപടികളോട് സഹകരിക്കാതെ മുസ്ലീം സമുദായം മാറി നിൽക്കാൻ തന്നെ കാരണം നിയമത്തിനെതിരെ മതവികാരം ഇളക്കി വിടാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ശ്രമമാണ് .

2300 ലധികം സ്ഥലങ്ങളിൽ മുസ്ലീം സംഘടനകൾ ഇതുവരെ പ്രതിഷേധ പ്രകടനം നടത്തി. ഇതിൽ 587 പ്രകടനങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. പശ്ചിമ ബംഗാൾ -221, ഉത്തർപ്രദേശ് -202, തമിഴ്‌നാട് -221, മഹാരാഷ്ട്ര -201, ആന്ധ്രാപ്രദേശ് -118, തെലങ്കാന -55, കർണാടക -100, രാജസ്ഥാൻ -87, ദില്ലി- 77, മധ്യപ്രദേശ് -71, ഗുജറാത്ത്- 48, ബിഹാർ- 45 എന്നിങ്ങനെയാണ് പ്രതിഷേധത്തിന്റെ കണക്കുകളെന്നും റിപ്പോർട്ടിൽ പറയുന്നു .courtesy.