ഭോപ്പാല്‍:ബില്ലിനെ അനുകൂലിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ലക്ഷ്മണ് സിംഗ് രംഗത്ത്. ബില്ലിനെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ പാര്‍ട്ടികള്‍ പൗരത്വ ബില്ലിനെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളും അവരവരുടെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. ബില്ല് പാസായതോടെ ഇനി ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടു കാര്യമില്ലെന്നും ബില്ലിനെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്നുമാണ് ലക്ഷ്മണ് സിംഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്.ലക്ഷ്മണ് സിംഗിന്റെ പരാമര്‍ശം പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.