ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി ഡല്‍ഹി പോലീസ്. ആക്രമണം പ്രോത്സാഹിപ്പിക്കാനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വലിയ തോതില്‍ ശ്രമം നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ഇതിന്റെ ഭാഗമായി നിരവധി അക്കൗണ്ടുകളാണ് നിരീക്ഷണത്തിലുള്ളതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
ഡല്‍ഹിയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ആക്രമം പ്രോത്സാഹിപ്പിക്കാനായി നിരവധി ആളുകളാണ് ശ്രമിക്കുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നിരവധി പ്രദേശങ്ങളില്‍ ഡല്‍ഹി പോലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള റോഡ് നമ്പര്‍ 13ല്‍ ഒഴികെ ഡല്‍ഹിയില്‍ ഇപ്പോള്‍ എവിടെയും പ്രതിഷേധം നടക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി