ഫാനി കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു:തീരാ മേഖല ജാഗ്രതയിൽ:

ഫാനി കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു:തീരാ മേഖല ജാഗ്രതയിൽ:

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം 170  കി മി  വരെ വേഗതയുണ്ടായേക്കാവുന്ന വൻചുഴലിക്കാറ്റായി മാറി.ചൊവ്വാഴ്ച ഉച്ചയോടെ ശക്തി പ്രാപിച്ച് ആന്ത്രാ,തമിഴ് നാട് തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ അറിയിച്ചു,ഫാനി എന്ന പേരിലാണ് ഇതിനെ അറിയപ്പെടുന്നത്.

കേരളത്തിലും കനത്ത മഴക്കും, കാറ്റിനും സാധ്യത ഉണ്ട് .തിങ്കളും ചൊവ്വയും 50  കി മി വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്

പല ജില്ലകളിലും Yellow Alert പ്രഖ്യാപിച്ചു.തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്