കൊച്ചി : ഉത്തരവുകള്‍ പുറപ്പെടുവിച്ച് മടുത്തുവെന്നും നിയമത്തിന് സര്‍ക്കാര്‍ പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും ഹൈക്കോടതി. സംസ്ഥാനത്തെ ഫ്ലക്സ് ബോര്‍ഡ് നിരോധന ഉത്തരവ് നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഒരു മിനിറ്റു കൊണ്ട് നിയമം നടപ്പാക്കാമെന്നിരിക്കെ അതിന് തയ്യാറാകാത്തത് നിയമത്തിന് വില കൽപ്പിക്കാത്തത് കൊണ്ടാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡ് നിരോധന ഉത്തരവ് നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. നിരോധനം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ഫ്ലക്സ് ബോർഡുകൾ തിരിച്ചു വരുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഫ്ലക്സ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യം വേണം.
എന്നാല്‍ സര്‍ക്കാര്‍ നിയമത്തിനു പുല്ലു വിലയാണ് കല്പിക്കുന്നത്. സര്‍ക്കാരിന് വേണമെങ്കില്‍ ഒരു മിനിറ്റ് കൊണ്ട് കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിയും.എന്നാല്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്. ഇങ്ങനെ പോയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു.courtesy .Janam :