ബംഗാൾ മുഖ്യമന്ത്രി മമതയ്ക്ക് ബംഗാളിൽ കാലിടറുന്നു.ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം മമത താഴേക്ക് പോകുന്ന അവസ്ഥയാണിപ്പോൾ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത് .ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി യുടെ വിജയത്തിന് ശേഷം ഇവിടത്തെ ജനങ്ങളാകട്ടെ കൂട്ടത്തോടെ ബിജെപി യിൽ ചേരുന്നതും മമതയുടെ ഉറക്കം കെടുത്തുന്നു.മമത അവലംബിച്ച് പോരുന്ന കൊലപാതക രാഷ്ട്രീയം ഒന്നിനും ഒരു പരിഹാരമല്ല.മമതക്കെതിരെ ബിജെപി ഉയർത്തുന്ന ജയ് ശ്രീറാം വിളി അവരുടെ മനസിന്റെ താളം തന്നെ തെറ്റിച്ചിരിക്കുന്നതായാണ് അവിടെ നിന്നുള്ള വാർത്തകൾ.ഇവരെ പോലീസിനെ കൊണ്ട് നേരിടാൻ അവർ നടത്തിയ നീക്കം പോലീസിന്റെ ഇടപെടൽ മൂലം നടന്നില്ല.കൂനിന്മേൽ കുരു എന്ന പോലെ ഡോക്ടർമാരുടെ സമരവും.പ്രധാനമന്ത്രി കസേര സ്വപ്നം കണ്ടിരുന്ന മമത, ഇപ്പോൾ മുഖ്യമന്ത്രികസേര എങ്ങനെ സംരക്ഷിക്കുമെന്നാണ് ചോദിക്കുന്നത്.