ബംഗാളില്‍ സംസ്ഥാന ഭരണം നിയമവാഴ്ചയില്‍ നിന്ന് അകന്നിരിക്കുന്നു’; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധംഖര്‍:
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധംഖര്‍ രംഗത്ത്. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ധംഖര്‍ പറഞ്ഞു. അംബേദ്കറുടെ ആത്മാവ് ഇതെല്ലാം കണ്ട് വേദനിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ വളരെയധികം നിരാശനും ആശങ്കാകുലനുമാണ്. ഭരണഘടനയില്‍ നിന്ന് ഏറെ അകന്നാണ് ബംഗാളിലെ ഭരണം മുന്നോട്ടുപോകുന്നത്. നിയമവാഴ്ചയില്‍ നിന്ന് സംസ്ഥാന ഭരണം അകന്നിരിക്കുന്നു’, അംബേദ്കറിന്റെ ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച പരപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയമില്ലാതെ നിക്ഷ്പക്ഷമായി നിലകൊണ്ട് ഭരണത്തേയും പൊലീസ് സംവിധാനത്തേയും കൊണ്ടുപോകുന്നുവെന്ന് മമത ഉറപ്പുവരുത്തണം. ഭരണഘടനയുടെ മൂല്യങ്ങളെ നഷ്ടപ്പെടുത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.