ബംഗാളിൽ കലാപം അഴിച്ചു വിട്ട് മമത ; ജെപി നദ്ദയ്ക്ക് മുന്നിൽ രക്ഷ തേടി സിപിഎം – കോൺഗ്രസ് പ്രവർത്തകരും:

ബംഗാളിൽ  കലാപം അഴിച്ചു വിട്ട് മമത ; ജെപി നദ്ദയ്ക്ക് മുന്നിൽ രക്ഷ തേടി സിപിഎം – കോൺഗ്രസ് പ്രവർത്തകരും:

ബംഗാളിൽ കലാപം അഴിച്ചു വിട്ട് മമത ; ജെപി നദ്ദയ്ക്ക് മുന്നിൽ രക്ഷ തേടി സിപിഎം – കോൺഗ്രസ് പ്രവർത്തകരും:

കൊൽക്കത്ത: പശ്ചിമബംഗാളിനെ അക്ഷരാർത്ഥത്തിൽ കലാപഭൂമിയാക്കി മമതയുടെ തൃണമൂൽ. തങ്ങൾക്കെതിരെ വോട്ട് ചെയ്ത മേഖലകളിലെ ജനങ്ങളുടെ സ്വൈര ജീവിതം നശിപ്പിച്ചാണ് അക്രമികൾ നരനായാട്ട് നടത്തുന്നത്. പോലീസിനെ നിഷ്ക്രിയമാക്കി ഭരണകക്ഷിയായ തൃണമൂൽ നടത്തുന്ന ആക്രമണത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസിനും സി.പി.എമ്മിനും സാരമായ നഷ്ടമാണുണ്ടായിരിക്കുന്നത്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ കലാപ ഭൂമികൾ സന്ദർശിച്ചു. നൂറുകണക്കിന് കോൺഗ്രസ്സ്, സി.പി.എം പ്രവർത്തകരാണ് രക്ഷിക്കണമെന്ന നിവേദനവുമായി എത്തിയത്. രണ്ടു ദിവസമായി നടക്കുന്ന കലാപത്തിൽ ന്യൂനപക്ഷമേഖലയിലെ അക്രമികളെ മമത എക്കാലത്തേയും പോലെ ഉപയോഗിക്കുകയാണെന്ന് ഇന്നലെ സ്വപൻ ദാസ് ഗുപ്ത തെളിവ് സഹിതം ആരോപിച്ചിരുന്നു.

നന്ദിഗ്രാമിലെ നാല് ബി.ജെ.പി ഓഫീസ് തകർത്ത അക്രമികളുടെ കലാപത്തിൽ വീടും സ്വത്തും നഷ്ടപ്പെട്ടവർ രാത്രി വയലുകളിൽ കഴിയേണ്ടിവന്ന സംഭവം പ്രവർത്തകർ നദ്ദയ്ക്ക് മുന്നിൽ വിവരിച്ചു. കലാപത്തിൽ ദുരിതമനുഭവിക്കുന്നവരെ എന്തുവിലകൊടുത്തും രക്ഷിക്കുമെന്നും എല്ലാവർക്കും ഭക്ഷണവും കിടപ്പാടവും നൽകുമെന്നും ബി.ജെ.പി സംസ്ഥാന ഘടകം ഉറപ്പ് നൽകി. നിലവിൽ ഇരുപതോളം പേരാണ് ബംഗാളിൽ തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.courtesy..janam.