കൊൽക്കൊത്ത:ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ. മാർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കൂറുമാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സെറംപോരിൽ ബി.ജെ.പി യുടെ തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 40 തൃണമൂൽ എം.എൽ.എ. മാർ ബി.ജെ.പി യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മോദി വെളിപ്പെടുത്തി.
ദീദീ …മെയ് 23 നു ഫല പ്രഖ്യാപനം വരുമ്പോൾ എല്ലായിടത്തും താമര വിരിയും.നിങ്ങളുടെ എം.എൽ.എ. മാർ നിങ്ങളെ വിട്ടോടും…ജനങ്ങളെ ചതിച്ചതിനാൽ മുഖ്യമന്ത്രിയായി തുടരാൻ മമതാ ബാനർജിയ്ക്ക് ബദ്ധിമുട്ടാകുമെന്ന് മോദി പറഞ്ഞു.തൃണമൂൽ ഗുണ്ടകൾ ജനങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് മോദി ആരോപിച്ചു.ബിജെപി നേതാക്കളെ ആക്രമിക്കുന്നു.അവരെ പ്രചാരണത്തിന് പോലും അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.