ബംഗാൾ തെരഞ്ഞെടുപ്പ് അക്രമാസക്തമാക്കാൻ രാജ്യവിരുദ്ധ ശക്തികൾ,നിരവധി ബോംബുകൾ പിടിച്ചെടുത്ത് പോലീസ്.
കൊൽക്കത്ത: ബംഗാളിൽ ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മിന്നോടിയായി വ്യാപകമായി ബോംബുകൾ പിടിച്ചെടുത്ത് പോലീസ്. നൂറോളം നാടൻ ബോംബുകളാണ് പോലീസ് പിടിച്ചെടുത്തത്. മാൾഡയിൽ നിന്നും 65 ബോംബുകളും പിടിച്ചെടുത്തു.
മാൾഡയിലെ പരുത്തി തോട്ടത്തിൽ നിന്നുമായിരുന്നു ബോംബുകൾ കണ്ടെടുത്തത്. തോട്ടത്തിൽ പ്രദേശവാസികളാണ് ബോംബുകൾ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. ബോംബുകൾ ബോംബ് സ്ക്വാഡ് നിർവ്വീര്യമാക്കിയിട്ടുണ്ട്. മൂർഷിദാബാദിൽ നിന്നും 30 ഓളം ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തെ ചില വീടുകളിൽ ബോംബുകൾ സൂക്ഷിച്ചിരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ബോംബുകൾ കണ്ടെടുത്തത്. രാജ്യ വിരുദ്ധ ശക്തികളാണ് ഇതിനു പിന്നിൽ.News Desk Kaladwani News ..9037259950