ബംഗാൾ സർക്കാരിന്റെ പെഗാസസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു;ഇത് മമ്തയ്ക്കേറ്റ കനത്ത തിരിച്ചടി:

ബംഗാൾ സർക്കാരിന്റെ പെഗാസസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു;ഇത് മമ്തയ്ക്കേറ്റ കനത്ത തിരിച്ചടി:

ബംഗാൾ സർക്കാരിന്റെ പെഗാസസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു;ഇത് മമ്തയ്ക്കേറ്റ കനത്ത തിരിച്ചടി:

ഡൽഹി: പെഗാസസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച പശ്ചിമ ബംഗാൾ സർക്കാർ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ സുപ്രീം കോടതി സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ച ശേഷവും സംസ്ഥാന സർക്കാർ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിൽ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി.

സുപ്രീം കോടതിയുടെ നിർദേശം അംഗീകരിക്കാമെന്ന് ഒടുവിൽ ബംഗാൾ സർക്കാർ സമ്മതിച്ചു.ഇതോടെ മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി ലോകറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ കമീഷന്റെ അന്വേഷണം അവസാനിച്ചു.