ബംഗാളിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; 12 ബോഗികൾ പാളം തെറ്റി : ലോക്കോ പൈലറ്റിന് പരിക്കേറ്റു:
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുരയിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി. ബങ്കുരയിലെ ഓൺഡ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോഗികളാണ് പാളം തെറ്റിയത്. ഒരു ട്രെയിനിന് പിറകിൽ മറ്റൊരു ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആളപായം ഇല്ലെങ്കിലും ഗുഡ്സ് ട്രെയിനുകളിൽ ഒന്നിലെ ലോക്കോ പൈലറ്റിന് പരിക്കേറ്റു.
അപകടം ഖരക്പുർ-ബങ്കുര- അദ്ര ഡിവിഷനിലെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. എത്രയും വേഗം ബോഗികൾ നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് റെയിൽവേഅധികൃതർ അറിയിച്ചു. ഇതുവഴിയുള്ള 14 ട്രെയിനുകൾ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു. സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.News Desk Kaladwani news. 9037259950.