ബാംഗ്ലൂർ സംഘർഷം; കോൺഗ്രസ് M L A യുടെ വീട് കത്തിച്ച സംഭവത്തിലും ആക്രമണങ്ങളിലും ഒരു പ്രതിഷേധക്കുറിപ്പു പോലുമില്ലാത്ത കോൺഗ്രെസ്സുകാരും, മിണ്ടാട്ടമില്ലാത്ത മാധ്യമങ്ങളും ,സാംസ്കാരികന്മ്മാരും: അതിനിത് U P അല്ലല്ലോ..?
സംഭവം ബാങ്കളൂരിലാണെങ്കിലും ഒരു കോൺഗ്രസ് എം എൽ എ യുടെ വീട് കത്തിച്ചിട്ടും കേരളത്തിലെ കോൺഗ്രെസ്സുകാർക്ക് മൗനം അതാണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ സംസാരമായിരിക്കുന്നത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമാണ് ബാഗ്ലൂർ .U P അല്ലെങ്കിൽ ആസാം പോലെ അത്ര ദൂരെയുമല്ല . പിന്നെന്തേ,പാർട്ടിയുടെ തലതൊട്ടപ്പന്മാർ മുതൽ താഴെ വരെ ഉള്ളവർക്ക് മിണ്ടാട്ടമില്ലാത്തത്. ഒരു പക്ഷെ ഒരു M L A യുടെ വീട് കത്തിക്കുന്നത് തന്നെ ഒരു ചരിത്രമായിരിക്കാം. അതും വെറും ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ.M L A യുടെ ബന്ധു ഇട്ട പോസ്റ്റിൽ ഒരു വിഭാഗം ജനതയുടെ മതവികാരം വൃണപ്പെടുത്തിയതായിട്ടായിരുന്നു ആരോപണം . അതാണ് ബാങ്കളൂരിൽ കഴിഞ്ഞ രാത്രിയിലുണ്ടായ കിരാതമായ ആക്രമണങ്ങൾക്ക് വഴിവച്ചത്.
ഇത്രയുമൊക്കെ നടന്നിട്ടും അവരൊക്കെ മിണ്ടാതിരിക്കണമെങ്കിൽ ,ഇതിനു പിന്നാമ്പുറത്തുള്ള അജണ്ട തന്നെയാവും കാരണം. എന്തിനേറെ പറയണം. ഊട്ടി വളർത്തിയ കൈകളിൽ തന്നെ കടിച്ചിരിക്കുന്നു. പിന്നെങ്ങനെ ഇവരൊക്കെ വായ് തുറക്കാൻ എന്ന മറുചോദ്യം ജനങ്ങൾ തന്നെ ചോദിച്ചു തുടങ്ങിയിരിക്കുന്നു …. അതിനിതു U P യുമല്ലല്ലോ….!!!
മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നൂറിലേറെപ്പേര് അറസ്റ്റിലായിട്ടുണ്ട്. 60 ലേറെ പോലീസുകാർക്കും പരിക്കേറ്റു.