മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ മുന്‍കൂര്‍ ജാമ്യഅപേക്ഷയില് സെഷന്‍സ് കോടതിയുടെ വിധി ഇന്ന് ഉച്ചയ്ക്ക് ശേഷം കേസ് കോടതി പരിഗണിക്കും. . യുവതിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ തേടി കേരളത്തില്‍ പോയ മുംബൈ പൊലീസ് സംഘം തിരിച്ചെത്തി.
ബിനോയ്ക്കെതിരെ ശക്തമായ തെളിവുള്ളതിനാല്‍ കോടതി ജാമ്യം നല്‍കില്ലെന്നാണ് പ്രോസിക്യൂഷന് കരുതുന്നത്. കോടതി ഉത്തരവിന് ശേഷമാകും കേസില്‍ തുടര്‍ നടപടി സ്വീകരിക്കുക എന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്.
ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരെ പരാതിക്കാരിയുടെ കുടുംബം കൂടുതല്‍ രേഖകള്‍ പുറത്തുവിട്ടിട്ടുണ്ട്. 2015ല്‍ പുതുക്കിയ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണു രേഖപ്പടുത്തിയിട്ടുള്ളത്. കൂടാതെ യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങള്‍ അയച്ചതിന്റെ രേഖകളും പുറത്തുവിട്ടിട്ടുണ്ട്.