ബിരുദധാരികളായ യുവാക്കളിൽ ഭൂരിഭാഗത്തിനും തൊഴിൽ ക്ഷമതയില്ല; കേന്ദ്ര റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഇന്ത്യയുടെ ശക്തി യുവജനങ്ങളാണ് . ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടെത്. എന്നാൽ നമ്മുടെ യുവതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന ഒരു കണക്കാണ് 2023 -24 ലെ എക്കണോമിക് സർവേ പുറത്ത് വിട്ടിട്ടുള്ളത്.
ജൂലൈ 22 ന് പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2023-24 പ്രകാരം , ഇന്ത്യയിലെ ബിരുദധാരികളിൽ 51.25% മാത്രമേ തൊഴിൽ യോഗ്യരായിട്ടുള്ളൂ. ഇത് കഴിഞ്ഞ ദശകത്തിലെ 34% നെ അപേക്ഷിച്ച് വ്യക്തമായ പുരോഗതിയാണെങ്കിലും മൊത്തത്തിൽ എടുക്കുകയാണെങ്കിൽ ഗണ്യമായ രീതിയിൽ നൈപുണ്യ ശേഷിയുടെ കുറവ് ഉണ്ടെന്നാണ് വസ്തുത.
65 ശതമാനം പേരും 35 വയസ്സിനു താഴെയുള്ളവരാണെന്ന കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം കോളജുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരില്‍ പകുതിയോളം പേര്‍ക്ക് തൊഴില്‍ ചെയ്യാനാവശ്യമായ നൈപുണ്യമില്ല എന്ന വിവരം ആശങ്ക ഉയര്‍ത്തുന്നുണ്ട് എന്നാണ് എക്കണോമിക് സർവേ വ്യക്തമാക്കുന്നത്.News Desk Kaladwani News..8921945001.