ബിഹാറില്‍ കോണ്‍ഗ്രസ് പാർട്ടി വിടാനൊരുങ്ങി 11 എംഎൽഎമാർ;തകർച്ചയിൽ കൊണ്ഗ്രെസ്സ്:

ബിഹാറില്‍ കോണ്‍ഗ്രസ്  പാർട്ടി വിടാനൊരുങ്ങി 11 എംഎൽഎമാർ;തകർച്ചയിൽ കൊണ്ഗ്രെസ്സ്:

ബിഹാറില്‍ കോണ്‍ഗ്രസ് പാർട്ടി വിടാനൊരുങ്ങി 11 എംഎൽഎമാർ;തകർച്ചയിൽ കൊണ്ഗ്രെസ്സ്:

പട്‌ന: ബിഹാറില്‍ പതിനൊന്ന് കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ കോൺഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.സംസ്ഥാനത്ത് 19 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. എംഎല്‍എമാര്‍ ജെഡിയുവില്‍ ചേരുമെന്നാണ് പരക്കുന്ന വാർത്തകൾ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് അജിത് ശര്‍മ്മ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ്സൂചന. ഈയിടെ സംസ്ഥാനത്തിന്റെ ചുമതലുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശക്തിസിങ് ഗോഹില്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കി നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചിരുന്നുവ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അഭ്യര്‍ത്ഥന നടത്തിയത് എന്നാണ് ഗോഹില്‍ പറഞ്ഞിരുന്നത്.ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചിരുന്നത്. മഹാഗട്ബന്ധന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന് 70 സീറ്റില്‍ 19 ഇടത്ത് മാത്രമാണ് ജയിക്കാനായിരുന്നത്. സഖ്യത്തിന് നേതൃത്വം നല്‍കിയ ആര്‍ജെഡി 75 സീറ്റു നേടി. 125 സീറ്റുമായി എന്‍ഡിഎയാണ് സംസ്ഥാനത്ത് അധികാരം പിടിച്ചത്.