കൊല്ലം: കൊല്ലത്ത് ഒസാമ ബിൻ ലാദന്റെ ചിത്രവുമായി നിരത്തിലിറങ്ങിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരവിപുരം പോലീസാണ് കാർ പിടിച്ചെടുത്തത്. തട്ടാമലയിൽ അൽ ഖ്വായിദ തലവന്റെ ചിത്രം പതിച്ച കാർ കണ്ടതിനെ കുറിച്ച് ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് തട്ടാമല–മയ്യനാട് റോഡിൽ ബിൻ ലാദന്റെ ചിത്രമുള്ള കാർ കണ്ടത്. ഇത് സംബന്ധിച്ച് ജനം ടിവി വാർത്ത നൽകിയതോടെ പോലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. വൈകുന്നേരത്തോടെ കാർ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ രജിസ്റ്ററേഷനിലുള്ള ഹോണ്ട സിറ്റി കാറിന്റെ ഉടമയായ കൊല്ലം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പോലീസും കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് കാർ കണ്ടെത്തിയിരിക്കുന്നത്. (News courtesy to janam TV)